Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 12:03 AM GMT Updated On
date_range 6 Dec 2021 12:03 AM GMTനാലാം സെമസ്റ്റർ പരീക്ഷ വൈകുന്നു; ആശങ്കയിൽ പഴയ ടി.ടി.സി വിദ്യാർഥികൾ
text_fieldsകണ്ണൂർ: നാലാം സെമസ്റ്റർ പരീക്ഷ വൈകുന്നത് പഴയ ടി.ടി.സി വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. 2013വരെ ടി.ടി.സി കോഴ്സ് എന്ന പേരിൽ നടത്തിവന്ന കോഴ്സ് 2013-2014 അധ്യയന വർഷമാണ് പരിഷ്കരിച്ച് ഡിപ്ലോമ ഇൻ എജുക്കേഷൻ എന്ന പേരിൽ നടപ്പാക്കിയത്. 2018 ജൂൺ മുതൽ പാഠ്യപദ്ധതി പരിഷ്കരിച്ച് കോഴ്സ് ഡിപ്ലോമ ഇൻ എലിമൻെററി എജുക്കേഷൻ എന്ന പേരിൽ നടത്തിവരുകയാണ്. 2013 മുതൽ 2018വരെ നിലനിന്ന ടി.ടി.സി കോഴ്സിൽ പഠനം പൂർത്തിയാകാൻ കഴിയാതെപോയ കുട്ടികൾക്ക് വീണ്ടും അവർ പഠിച്ച സ്ഥാപനങ്ങളിൽ ചേർന്ന് ഫാക്കൽറ്റി അംഗങ്ങളുടെ സഹായത്തോടെ പഠിക്കാൻ സർക്കാർ അവസരം നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് എജുക്കേഷനിൽനിന്ന് അനുമതി വാങ്ങി ഒട്ടേറെ വിദ്യാർഥികൾ പരീക്ഷക്ക് തയാറെടുത്തിരുന്നു. ഇവരിൽ ചിലർ 2020 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതി പാസാകുകയും ചെയ്തു. എന്നാൽ, നാലാം സെമസ്റ്റർ പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. ഇതാണ് കുട്ടികളെ ആശങ്കയിലാക്കുന്നത്. ഇതേതുടർന്ന് അധികൃതർക്ക് നിവേദനം നൽകിയിട്ടും പരീക്ഷ എപ്പോൾ നടത്തുമെന്നതിൽ അധികൃതർ വ്യക്തമായ മറുപടിയൊന്നും നൽകിയിട്ടില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
Next Story