Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 12:00 AM GMT Updated On
date_range 6 Dec 2021 12:00 AM GMTഉൾഗ്രാമങ്ങളിൽ കൂടുതൽ ജനക്ഷേമപദ്ധതികൾ നടപ്പാക്കും -റോഷി അഗസ്റ്റിൻ
text_fieldsശ്രീകണ്ഠപുരം: വികസനമുന്നേറ്റം സൃഷ്ടിച്ച് പിണറായിസർക്കാർ ഭരണം തുടരുമ്പോൾ ഇവിടെ വീടുകളിൽ അടുക്കളയിലെ തീ അണയാത്ത ദിനങ്ങളാണുള്ളതെന്നും ഉൾഗ്രാമങ്ങളിൽ കൂടുതൽ ജനക്ഷേമപദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കുടിയാന്മലയിൽ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് 14ാം വാർഡ് ഉപതെരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാർഥി ജോയി ജോണിൻെറ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജോയി വണ്ടർകുന്നേൽ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥ്, ടി.കെ. ഗോവിന്ദൻ, സജി കുറ്റ്യാനിമറ്റം, ബെന്നി കൊട്ടാരം, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Next Story