Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 12:07 AM GMT Updated On
date_range 5 Dec 2021 12:07 AM GMTറോളർ സ്കേറ്റിങ്: ആൻമരിയക്കും ആൽഫിനും ആദരം
text_fieldsശ്രീകണ്ഠപുരം: റോളർ സ്കേറ്റിങ്ങിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയ സഹോദര വിദ്യാർഥികൾക്ക് മന്ത്രിയുടെ ആദരം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ സ്കൂൾ നാലാംതരം വിദ്യാർഥി ആൽഫിൻ ജോസഫ്, മേരിഗിരി സ്കൂൾ എട്ടാം തരം വിദ്യാർഥി ആൻമരിയ ജോസഫ് എന്നിവരെയാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചത്. കരുവഞ്ചാലിൽ നടന്ന കേരള കോൺഗ്രസ് നേതൃസംഗമത്തിലാണ് ആദരം. മന്ത്രി വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. ജില്ല പ്രസിഡൻറ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സജി കുറ്റ്യാനിമറ്റം, ജോയിസ് പുത്തൻപുര, കെ.ടി. സുരേഷ് കുമാർ, ആൻമരിയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. നേരത്തെ റോളർ സ്കേറ്റിങ്ങിൽ ഗിന്നസ് റെക്കോഡ് നേടിയ ആൻമരിയയും ആൽഫിനും ഇത്തവണ നിരവധി ജില്ല -സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാമതെത്തിയിട്ടുണ്ട്. ശ്രീകണ്ഠപുരത്തെ ടിപ്ടോപ് ഫർണിച്ചർ ഉടമ കൊട്ടൂർവയലിലെ കൈച്ചിറമറ്റത്തിൽ ബിജു -ലിജിയ ദമ്പതിമാരുടെ മക്കളാണ്. സഹോദരൻ: അലക്സ്. ആൻമരിയക്കും ആൽഫിനും മന്ത്രി റോഷി അഗസ്റ്റിൻ ഉപഹാരം നൽകുന്നു
Next Story