Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:11 AM GMT Updated On
date_range 4 Dec 2021 12:11 AM GMTഎ.ഐ.വൈ.എഫ് സമ്മേളനത്തിൽ സി.പി.എമ്മിന് പരോക്ഷ വിമർശം
text_fieldsകണ്ണൂർ: എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനം. കൊലപാതക കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന നേതാക്കൾക്ക് നിയമ -സാമ്പത്തിക -സംരക്ഷണങ്ങൾ രാഷ്ട്രീയ നേതൃത്വം ഒരുക്കിക്കൊടുക്കരുതെന്ന് സമ്മേളനം ആവശ്യപ്പെടുമ്പോൾ അതുചെന്നു തറക്കുന്നത് സി.പി.എം നേതൃത്വത്തിനു നേരെയാണ്. കഴിഞ്ഞ ദിവസമാണ് പെരിയ ഇരട്ടക്കൊലപാതകത്തിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനെ സി.ബി.ഐ പ്രതിചേർത്തത്. അടുത്തകാലത്തായി കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട പ്രമുഖ നേതാവ് ഇദ്ദേഹമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്നുവെന്ന ആരോപണങ്ങൾ സി.പി.എം ഉന്നയിക്കുന്നതിനെയും പ്രമേയത്തിൽ കൊട്ടുന്നുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയപാർട്ടി നേതൃത്വങ്ങൾ സൂക്ഷ്മത പുലർത്തണമെന്ന് നിർദേശിക്കുമ്പോൾ തന്നെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ ഒറ്റമൂലികളില്ലെന്നും കേരളത്തിലെ രാഷ്ട്രീയ നേതൃത്വം സക്രിയമായി ഇടപെട്ടാൽ ഇതവസാനിപ്പിക്കാനാവുമെന്നും പ്രമേയം അഭിപ്രായപ്പെടുന്നു.
Next Story