Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:07 AM GMT Updated On
date_range 4 Dec 2021 12:07 AM GMTആടിയും പാടിയും ആഘോഷമാക്കി 'ഉണര്‍വ്'
text_fieldsലോക ഭിന്നശേഷിദിനം ആചരിച്ചു കണ്ണൂർ: സമ്മാനം വാങ്ങി വേദിയില്‍ നിന്നിറങ്ങിയപ്പോഴാണ് ആര്യ പ്രകാശിനെ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ തിരിച്ചുവിളിച്ചത്. കവിതാലാപന മത്സരത്തില്‍ സമ്മാനം നേടിയ മിടുക്കിയുടെ പാട്ട് കേള്‍ക്കാന്‍ എം.എല്‍.എ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ആര്യ പ്രകാശ് മറ്റൊന്നും ആലോചിച്ചില്ല. മുരുകന്‍ കാട്ടാക്കടയുടെ പ്രസിദ്ധമായ കവിത 'രേണുക' ശ്രുതിമധുരവും പ്രൗഢവുമായി ആലപിച്ചു. ക്ഷണികമായെങ്കിലും നാം കണ്ട കനവിൻെറ മധുരം മിഴിപ്പൂ നനച്ചുവോ രേണുകേ... എന്ന വരിയോടെ ആലാപനം അവസാനിപ്പിച്ചപ്പോള്‍ അതുവരെ നിശ്ശബ്ദമായിരുന്ന വേദിയും സദസ്സും കൈയടികള്‍കൊണ്ട് നിറഞ്ഞു. ലോക ഭിന്നശേഷിദിനാചരണത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച 'ഉണര്‍വ് 2021' പരിപാടിയിലാണ് ആര്യ പ്രകാശ് മധുരാലാപനത്തിലൂടെ ഏവരുടെയും മനംകവര്‍ന്നത്. ആര്യ മാത്രമല്ല, എത്തിച്ചേര്‍ന്ന മുഴുവന്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആടിയും പാടിയും ലോക ഭിന്നശേഷിദിനാചരണം ആഘോഷമാക്കി. പോലീസ്സഭ ഹാളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ മത്സരങ്ങളുടെ സമ്മാനവിതരണവും എം.എല്‍.എ നിര്‍വഹിച്ചു. ഗാനാലാപനം, നൃത്തം, ചിത്രരചന, ഷോര്‍ട്ട് ഫിലിം എന്നീ മത്സരങ്ങള്‍ക്കുള്ള കാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ്, ട്രോഫി എന്നിവയാണ് നല്‍കിയത്. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു.
Next Story