Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:02 AM GMT Updated On
date_range 4 Dec 2021 12:02 AM GMTപേരാവൂർ–മാലൂർ റോഡിൽ കലുങ്ക് തകർന്ന് അപകടഭീഷണി
text_fieldsപേരാവൂർ: പേരാവൂർ-മാലൂർ റോഡിൽ പാമ്പാളിയിൽ കലുങ്കിനടിയിലെ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ സംരക്ഷണഭിത്തി കൂടുതൽ ഇടിയാനും ഇതുവഴിയുള്ള ഗതാഗതം നിലക്കാനും സാധ്യതയുണ്ട്. ഈയിടെയാണ് മെക്കാഡം ടാറിങ് ചെയ്ത് റോഡ് നവീകരിച്ചത്. നവീകരണ സമയത്ത് പാമ്പാളിയിലെ പാലത്തിന് ബലക്ഷയമുണ്ടെന്നും പുതുക്കിപ്പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം അവഗണിച്ച പൊതുമരാമത്ത് അധികൃതർ പാലം നിലനിർത്തി ടാറിങ് ചെയ്യുകയാണുണ്ടായത്. പാലത്തിൻെറ മുകളിലിട്ട ടാറിങ് അമർന്നതോടെയാണ് കലുങ്കിനടിയിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് ശ്രദ്ധയിൽപെടുന്നത്. കലുങ്ക് പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾക്ക് വഴിവെച്ചേക്കും. നബാർഡ് പദ്ധതിയിൽ 10 കോടി രൂപ ചെലവിലാണ് തൃക്കടാരിപ്പൊയിൽ മുതൽ പേരാവൂർ വരെ ഒന്നാം ഘട്ട മെക്കാഡം ടാറിങ് നടത്തിയത്. ഇത് പലയിടത്തും തകർന്നിട്ടുണ്ട്. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ, വൈസ്. പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ, വാർഡംഗം നിഷ പ്രദീപൻ, കെ.ജെ. ജോയിക്കുട്ടി, പി.ഡബ്ല്യു.ഡി അസി.എൻജിനീയർ പ്രസാദ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി.
Next Story