Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:02 AM GMT Updated On
date_range 4 Dec 2021 12:02 AM GMT'മണിമല്ലിക' പുരസ്കാരം ഇ. സന്തോഷ്കുമാറിന്
text_fieldsതലശ്ശേരി: ഗവ. ബ്രണ്ണൻ കോളജ് മലയാള വിഭാഗത്തിലെ പൂർവവിദ്യാർഥി സംഘടനയായ ബ്രണ്ണൻ മലയാളം സമിതിയുടെ പ്രഥമ മണിമല്ലിക സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്. ഇദ്ദേഹത്തിൻെറ 'നാരകങ്ങളുടെ ഉപമ' ചെറുകഥ സമാഹാരമാണ് അവാർഡിനർഹമായത്. 15,000 രൂപയും ചിത്രകാരൻ ഹരീന്ദ്രൻ ചാലാട് രൂപകൽപന ചെയ്ത ശിൽപവുമടങ്ങിയ അവാർഡ് ഈമാസം 10ന് ബ്രണ്ണൻ കോളജിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനായ എം.എ. റഹ്മാൻ സമ്മാനിക്കും. മത്സരത്തിനെത്തിയ 50ഓളം സാഹിത്യകൃതികളിൽനിന്ന് വിധികർത്താക്കളായ എൻ. ശശിധരൻ, ഡോ. എസ്.എസ്. ശ്രീകുമാർ, എ.വി. പവിത്രൻ എന്നിവരാണ് നാരകങ്ങളുടെ ഉപമയെ തിരഞ്ഞെടുത്തതെന്ന് ബ്രണ്ണൻ മലയാളം സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബ്രണ്ണൻ കോളജിലെ പൂർവവിദ്യാർഥിനിയും അധ്യാപികയുമായ എ.കെ. മണിമല്ലികയുടെ സ്മരണാർഥം ഭർത്താവ് ടി. ഗോപാലൻ തയ്യിലാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽനിന്ന് എം.എ മലയാളം പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പി. അനവദ്യ, ടി.കെ. തസ്ലീമ, എ. സയോണ എന്നീ വിദ്യാർഥികളാണ് മണിമല്ലിക വിദ്യാഭ്യാസ പുരസ്കാരത്തിന് അർഹരായത്. ഡോ. വി.എസ്. അനിൽകുമാർ, പ്രഫ. കെ.പി. നരേന്ദ്രൻ, ഡോ. ആർ. രാജേശ്വരി, ഡോ. എൻ. ലിജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story