Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:00 AM GMT Updated On
date_range 4 Dec 2021 12:00 AM GMTലീഗിെൻറത് ദുഷ്ടനീക്കം -എം.വി. ജയരാജൻ
text_fieldsലീഗിൻെറത് ദുഷ്ടനീക്കം -എം.വി. ജയരാജൻ കണ്ണൂർ: ന്യൂനപക്ഷ വേട്ടക്കെതിരെ സി.പി.എമ്മിൻെറ നേതൃത്വത്തിൽ ഡിസംബർ ഏഴിന് വൈകീട്ട് അഞ്ചിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുമ്പ, ചെറുപുഴ, ആലക്കോട്, ചെമ്പേരി, തളിപ്പറമ്പ്, പാപ്പിനിശ്ശേരി വെസ്റ്റ്, നാറാത്ത്, കക്കാട്, മീത്തലെക്കണ്ടി, വാരം, അഞ്ചരക്കണ്ടി, തലശ്ശേരി, പെരിങ്ങത്തൂർ, ശിവപുരം, മട്ടന്നൂർ, ഇരിട്ടി, കേളകം എന്നീ കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. തലശ്ശേരിയിൽ കഴിഞ്ഞദിവസം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുസ്ലിംകൾക്കെതിരെ മുഴക്കിയത്. ഉത്തരേന്ത്യൻ മോഡൽ തലശ്ശേരിയിൽ നടപ്പാക്കാനാണ് സംഘ്പരിവാർ പദ്ധതിയിട്ടിരിക്കുന്നത്. പ്രകോപന പ്രകടനത്തെ ന്യായീകരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻെറ നടപടി ഒരു നേതാവിൽനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നല്ല. ലീഗ് നേതൃത്വം പള്ളികളെ കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെതിരായ രാഷ്ട്രീയ ചർച്ചാവേദികളാക്കി മാറ്റാൻ ആഹ്വാനം നൽകി. ക്ഷേത്രങ്ങൾ ആയുധപ്പുരയാക്കാനുള്ള ആർ.എസ്.എസ് നീക്കത്തിന് ഉത്തേജനം നൽകുന്നതാണ് ലീഗിൻെറ ഈ നീക്കം. ലീഗിൻെറ ഈ ദുഷ്ട നീക്കത്തെ ഇരു സുന്നി സംഘടനകളും ശകതമായി അപലപിച്ചിട്ടുണ്ടെന്നും എം.വി. ജയരാജൻ പറഞ്ഞു.
Next Story