Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേന്ദ്ര അവഗണനക്കെതിരെ...

കേന്ദ്ര അവഗണനക്കെതിരെ എൽ.ഡി.എഫ്‌ കൂട്ടായ്​മ

text_fields
bookmark_border
കണ്ണൂർ: സംസ്ഥാന വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര നയത്തിനെതിരെ എൽ.ഡി.എഫ്‌ കൂട്ടായ്മ സംഘടിപ്പിച്ചു. റെയിൽവേ സിൽവർലൈൻ പദ്ധതി, ശബരിമല വിമാനത്താവളം എന്നിവക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു കൂട്ടായ്‌മ. കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ്‌കുമാർ അധ്യക്ഷനായി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, കെ.പി. മോഹനൻ എം.എൽ.എ, ജനതാദൾ എസ്‌ ജില്ല പ്രസിഡൻറ്​ പി.പി. ദിവാകരൻ, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. മുരളി, ജനാധിപത്യ കേരള കേൺഗ്രസ്‌ നേതാവ്‌ അഡ്വ. എ.ജെ. ജോസഫ്‌, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, കെ.കെ. ജയപ്രകാശ്‌, പി.കെ. രവീന്ദ്രൻ, സി.പി. മുരളി, കെ.സി. ജേക്കബ്‌, രതീഷ്‌ ചിറക്കൽ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ്‌ ജില്ല കൺവീനർ കെ.പി. സഹദേവൻ സ്വാഗതം പറഞ്ഞു. photo:
Show Full Article
TAGS:
Next Story