Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:03 AM GMT Updated On
date_range 1 Dec 2021 12:03 AM GMTദേശീയപാത വികസനം: കെട്ടിടാവശിഷ്ടങ്ങൾ വയലുകളിലേക്ക്, നടപടിയുമായി റവന്യൂവകുപ്പ്
text_fieldsപയ്യന്നൂർ: ദേശീയപാത വികസനത്തിനായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾ വ്യാപകമായി തണ്ണീർത്തടങ്ങളും ചതുപ്പുകളും നികത്താൻ ഉപയോഗിക്കുന്നതായി പരാതി ഉയർന്നു. സ്വകാര്യവ്യക്തികളും മറ്റും കെട്ടിടങ്ങൾ പൊളിച്ച് മരവും കമ്പിയും മറ്റും എടുത്തതിന് ശേഷം താഴ്ന്ന പ്രദേശങ്ങൾ നികത്തുന്നതായാണ് പരാതി. ഇത് വൻ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാവുകയാണ്. കോൺക്രീറ്റ് തൂണുകൾ ഉൾപ്പെടെ ഈ രീതിയിൽ തള്ളുന്നുണ്ട്. രാത്രിയിലാണ് ഇത്തരത്തിൽ തള്ളുന്നത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ നടപടിക്കൊരുങ്ങുകയാണ് റവന്യൂവകുപ്പ്. പയ്യന്നൂർ താലൂക്കിൻെറ പരിധിയിൽ പാലര മുതൽ പെരുമ്പ ദേശീയപാത വരെ വികസനത്തിന് ഏറ്റെടുക്കപ്പെട്ട സ്ഥലത്തുനിന്നും പൊളിച്ചുമാറ്റപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ അനധികൃതമായി നിലം നികത്തുന്നത് ശ്രദ്ധയിൽപെട്ടതായി തഹസിൽദാർ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾ തണ്ണീർത്തടങ്ങളിലും േഡറ്റാ ബാങ്കിൽപെട്ടതും േഡറ്റാ ബാങ്കിൽപെടുത്താവുന്നതുമായ വയലുകളിലും നിക്ഷേപിക്കുന്നത് ഗുരുതരമായ പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും നിയമവിരുദ്ധവുമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന ആളുകളുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പയ്യന്നൂർ തഹസിൽദാർ അറിയിച്ചു.
Next Story