Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:08 AM GMT Updated On
date_range 30 Nov 2021 12:08 AM GMTപീർ മുഹമ്മദ് അനുസ്മരണം
text_fieldsbookmark_border
കണ്ണൂർ സിറ്റി: ഈണം വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാപ്പിളപ്പാട്ടിലെ കുലപതിയായിരുന്ന നടന്നു. കണ്ണൂർ സിറ്റി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണം അശ്റഫ് ബംഗാളി മൊഹല്ല ഉദ്ഘാടനം ചെയ്തു. സിറ്റി ഈണം കൂട്ടായ്മയുടെ അഡ്മിൻ പി.വി. സക്ലൂ അധ്യക്ഷത വഹിച്ചു. പീർ മുഹമ്മദിൻെറ മകൾ ഷെറിൻ പീർ മുഹമ്മദ് മുഖ്യാതിഥിയായി. അഹ്മദ് പി. സിറാജ് മുഖ്യപ്രഭാഷണം നടത്തി. മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി നാസർ മൈലാഞ്ചി, സിറ്റി ഹൈസ്കൂൾ കൂട്ടായ്മ അഡ്മിൻ ടി.എം. ഇർഷാദ്, സ്നേഹതീരം അഡ്മിൻ എം. യൂനുസ്, സ്നേഹസല്ലാപം അഡ്മിൻ അബൂ അൽമാസ് തുടങ്ങിയവർ സംസാരിച്ചു. മർവാൻ റിയാസ് പീർ മുഹമ്മദ് അനുസ്മരണ ഗാനമാലപിച്ചു. ഷബീർ കുരിക്കളകത്ത് സ്വാഗതവും റിയാസ് തായത്തെരു നന്ദിയും പറഞ്ഞു. എ.ടി. നൗഷാദ്, കെ.എം. ആശിഖ്, മജീദ് കക്കാട്, എം.സി. അബ്ദുൽ ഖല്ലാക്ക്, സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story