Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:05 AM GMT Updated On
date_range 30 Nov 2021 12:05 AM GMTപറശ്ശിനി പുത്തരി മഹോത്സവം വ്യാഴാഴ്ച തുടങ്ങും
text_fieldsതളിപ്പറമ്പ്: പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിൻെറ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉത്സവത്തിന് വ്യാഴാഴ്ച രാവിലെ 11ഓടെ മാടമന ഇല്ലത്ത് നാരായണൻ തമ്പ്രാക്കൾ കൊടിയേറ്റും. ഉച്ചക്ക് ഒരു മണിക്ക് മലയിറക്കൽ നടക്കും. വൈകീട്ട് 3.30ന് തയ്യിൽ തറവാട്ടുകാർ ആയോധനകല അഭ്യാസത്തോടെ ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് വിവിധ തറവാട്ടുകാരുടെ കാഴ്ച വരവുകളും സന്നിധിയിൽ പ്രവേശിക്കും. വൈകീട്ട് ആറിന് മുത്തപ്പൻ വെള്ളാട്ടം പുറപ്പെടും. രാത്രി 10ന് അന്തിവേലയും തുടർന്ന് കുന്നുമ്മൽ തറവാട്ടിൽനിന്ന് കലശം എഴുന്നള്ളിപ്പും നടക്കും. ചൊവ്വാഴ്ച പുലർച്ച അഞ്ചിന് തിരുവപ്പനയുടെ പുറപ്പാടും നടക്കും. രാവിലെ 10 മണിയോടെ കാഴ്ചവരവുകാരെ മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയാക്കും. തിങ്കളാഴ്ച കലശാട്ടത്തോടെ മഹോത്സവത്തിന് കൊടിയിറങ്ങും. ഉത്സവത്തിൻെറ ഭാഗമായി ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കഥകളി അരങ്ങേറും. വാർത്തസമ്മേളനത്തിൽ പി.എം. റജൂൽ, പി.എം. സുജിത്ത്, പി.എം. രാജീവൻ, പി.എം. സെമന്ത് ലക്ഷ്മണൻ, പി.എം. നിർമൽ എന്നിവർ സംബന്ധിച്ചു.
Next Story