Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:05 AM GMT Updated On
date_range 30 Nov 2021 12:05 AM GMTറോഡുകൾ തകർന്നു; ചേറ്റംകുന്ന്-കുയ്യാലി റോഡിൽ യാത്രാദുരിതം
text_fieldsതലശ്ശേരി: നഗരസഭ പ്രദേശത്തെ തകർന്ന റോഡുകൾ നന്നാക്കാൻ വൈമനസ്യം കാണിക്കുന്ന നഗരസഭ അധികൃതർക്കെതിരെ പ്രതിഷേധമുയരുന്നു. പാലിശ്ശേരി പള്ളിക്കുന്ന് റോഡും ചേറ്റംകുന്ന് കുയ്യാലി റോഡുമാണ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുർഘടമായിട്ടുള്ളത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന റോഡുകളാണിത്. രണ്ട് റോഡുകളിലും ടാറിങ് നടത്തിയിട്ട് മൂന്ന് വർഷത്തിലേറെയായി. ചേറ്റംകുന്നിൽ അഡ്വ. അരവിന്ദാക്ഷൻെറ വീടിന് മുൻവശവും കുയ്യാലി റോഡിൽ ഹുദ ജുമാമസ്ജിദ് പരിസരത്തുമാണ് റോഡ് കൂടുതൽ തകർന്നിട്ടുള്ളത്. ടാറിങ് നടത്തി മാസങ്ങൾക്കകം തന്നെ റോഡ് പൊളിഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റോഡ് തകർന്ന കാര്യം നഗരസഭ എൻജിനീയറെ ദേശവാസികൾ രേഖാമൂലം അറിയിച്ചിരുന്നു. പക്ഷേ, നടപടിയുണ്ടായില്ല. ശക്തിയായ മഴയിൽ റോഡിലെ കുഴികൾ തിരിച്ചറിയാനാവാതെ വാഹനമോടിക്കുന്നവർ പ്രയാസപ്പെടുകയാണ്. റോഡ് ഉയർത്തിയും നിലവിലുള്ള ഓവുചാൽ കോൺക്രീറ്റ് ചെയ്തും റോഡിൻെറ തകർച്ചക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചേറ്റംകുന്ന് -കുയ്യാലി പ്രദേശത്തെ തകർന്ന റോഡുകൾ അടിയന്തരമായി ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചേറ്റംകുന്ന് റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ പി.വി. സദാനന്ദൻ, ഇ. ജനാർദനൻ, കെ.പി. അൻവർ, ജംഷീർ മഹമൂദ്, രമേശൻ പൂഴിയിൽ എന്നിവർ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിക്ക് നിവേദനം സമർപ്പിച്ചു. പടം MAIL വഴി..... തകർന്ന ചേറ്റംകുന്ന് റോഡും കുയ്യാലി റോഡും
Next Story