Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 11:59 PM GMT Updated On
date_range 29 Nov 2021 11:59 PM GMTഓളപ്പരപ്പിൽ വിസ്മയമായി മലയോരത്തിെൻറ സ്വന്തം വിസ്മയ
text_fieldsഓളപ്പരപ്പിൽ വിസ്മയമായി മലയോരത്തിൻെറ സ്വന്തം വിസ്മയ ഇരിട്ടി: ഹിമാചൽ പ്രദേശിൽ നടന്ന നാഷനൽ ഡ്രാഗൺ ബോട്ട് റൈസ് ചാമ്പ്യൻഷിപ് സീനിയർ വിമൻസ് ടീം വിഭാഗത്തിൽ സംസ്ഥാനത്തിനായി രണ്ട് വെങ്കല മെഡലുകൾ നേടി വിസ്മയ. തില്ലങ്കേരി കണ്ണിരിട്ടിയിലെ ഗോപിക നിവാസിൽ വിജയൻ- ഷൈല ദമ്പതികളുടെ മകളാണ് വിസ്മയ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കളരിപ്പയറ്റിലൂടെ കായിക ലോകത്ത് എത്തുന്നത്. തുടർന്ന് 2016, 17 വർഷങ്ങളിൽ ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലുകൾ നേടി. പിന്നീട് കൊല്ലത്ത് സ്പോർട്സ് സ്‌കൂളിൽ സെലക്ഷൻ ലഭിച്ചു. അവിടെ നടത്തിയ ഹൈറ്റ് ഹണ്ടിങ്ങിൽ നിന്നാണ് തുഴച്ചിലിൻെറ ലോകത്തേക്ക് വിസ്മയ എത്തുന്നത്. ആദ്യം കയാക്കിങ് പഠിച്ചു. ആദ്യമായി കയാക്കിങ് ചെയ്തും വിസ്മയ മെഡലുകൾ നേടി. പിന്നീട് കോവിഡ് തീർത്ത അടച്ചുപൂട്ടലിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ ഡിഗ്രി പഠനം തുടരവേയാണ് നാഷനൽ ഡ്രാഗൺ ബോട്ട് റൈസിങ്ങിൽ സെലക്ഷൻ നേടി സംസ്ഥാന ടീമിൽ ഇടം നേടിയത്. പരിശീലകൻ റെജിയുടെ ശിക്ഷണത്തിൽ ആലപ്പുഴ പുന്നമടക്കായലിലാണ് പരിശീലനം നേടിയതെന്ന് വിസ്മയ പറഞ്ഞു. പഠനത്തോടൊപ്പം ഈ മേഖലയിൽ തന്നെ തുടരാനാണ് വിസ്മയയുടെ മോഹം. അതിന് പരിപൂർണ പിന്തുണ നൽകി രക്ഷിതാക്കളും വിസ്മയക്കൊപ്പമുണ്ട്. ഗോപിക സഹോദരിയാണ്.
Next Story