Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 11:58 PM GMT Updated On
date_range 29 Nov 2021 11:58 PM GMTകഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsതളിപ്പറമ്പ്: വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ യുവാവ് എക്സൈസ് പിടിയിൽ. പരിയാരം മുടിക്കാനം കുണ്ടപ്പാറ സ്വദേശി ഷിബിൻ കെ. റോയിയെയാണ് (22) കഞ്ചാവ് സഹിതം തളിപ്പറമ്പ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ കെ.പി. മധുസൂദനനും സംഘവും പിടികൂടിയത്. പരിയാരം മെഡിക്കൽ കോളജ് പരിസരത്ത് വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഷിബിൻ കെ. റോയിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പരിയാരം, മുടിക്കാനം, നരിപ്പാറ, നരിമട എന്നീ പ്രദേശങ്ങളിലെ വിജനമായ പറമ്പുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിൻെറ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. പ്രതി കസ്റ്റഡിയിൽ ഇരിക്കുമ്പോൾതന്നെ നിരവധി വിദ്യാർഥികളാണ് കഞ്ചാവിനായി വിളിച്ചത്. ഷിബിന് കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ചും ആവശ്യക്കാരുടെയും വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് സംഘത്തിൽ പ്രിവൻറിവ് ഓഫിസർ ടി.വി. കമലാക്ഷൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എ.പി. ഇബ്രാഹിം ഖലീൽ, കെ. മുഹമ്മദ് ഹാരിസ്, എക്സൈസ് ഡ്രൈവർ സി.വി. അനിൽ കുമാർ എന്നിവരുമുണ്ടായിരുന്നു.
Next Story