Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 12:03 AM GMT Updated On
date_range 29 Nov 2021 12:03 AM GMTസമസ്ത ബോധന യത്നം ജില്ലതല സംഗമം
text_fieldsകണ്ണൂർ: സമസ്ത കോഓഡിനേഷൻ നടത്തുന്ന സമസ്ത ബോധന യത്നം ജില്ലതല സംഗമം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഇസ്ലാം മതത്തെ കുറിച്ച് തെറ്റായകാര്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രവണത വ്യക്തികളും സമൂഹവും പ്രസ്ഥാനങ്ങളും ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ജില്ല ഉപാധ്യക്ഷൻ എ. ഉമർ കോയ തങ്ങൾ പ്രാർഥന നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി. അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സുന്നി യുവജനസംഘം സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സ്വാമി പ്രേമാനന്ദ ശിവഗിരിമഠം എന്നിവർ പ്രഭാഷണം നടത്തി. മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി, ബ്ലാത്തൂർ അബ്ദുറഹ്മാൻ മുസ്ലിയാർ, അബൂബക്കർ ബാഖവി കമ്പിൽ, കൊതേരി മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് മുട്ടം, പി.പി. മുഹമ്മദ് കുഞ്ഞി അരിയിൽ, അബൂബക്കർ യമാനി, മുഹമ്മദ് ബ്നു ആദം, സിറാജുദ്ദീൻ ദാരിമി കക്കാട്, റിയാസ് ശാദുലിപ്പള്ളി, ലത്തീഫ് മാസ്റ്റർ പന്നിയൂർ, നാസർ മൗലവി ഊർപ്പള്ളി എന്നിവർ സംബന്ധിച്ചു. പി.ടി. മുഹമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. photo: sandeep
Next Story