Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 12:08 AM GMT Updated On
date_range 27 Nov 2021 12:08 AM GMTപെനാൽറ്റി ഷൂട്ടൗട്ട്
text_fieldsbookmark_border
കണ്ണൂർ: ഡിസംബർ രണ്ടുമുതൽ നാലുവരെ കണ്ണൂരിൽ നടക്കുന്ന എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളന സന്ദേശവുമായി കണ്ണൂർ മണ്ഡലം കമ്മിറ്റി ലൈവ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പുതിയതെരുവിൽ ചിറക്കൽ പഞ്ചായത്തംഗം പി. പ്രസാദ് ആദ്യ കിക്ക് എടുത്തതോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് വൻകുളത്ത് വയലിലെ മത്സരത്തിന് ശേഷം കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറ് കെ.വി. പ്രശോഭ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.പി. ഷൈജൻ, സി.പി. സന്തോഷ് കുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗം സി. രവീന്ദ്രൻ, കണ്ണൂർ മണ്ഡലം സെക്രട്ടറി എൻ. ഉഷ, വെള്ളോറ രാജൻ, മഹിള സംഘം ജില്ല സെക്രട്ടറി കെ.എം. സപ്ന, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി കെ.വി. രജീഷ് എന്നിവർ സംബന്ധിച്ചു. ഷൂട്ടൗട്ടിലെ വിജയികൾക്ക് തത്സമയം സമ്മാനങ്ങൾ വിതരണം ചെയ്തു. വാരം, കടലായി എന്നിവിടങ്ങളിലെ മത്സരത്തിന് ശേഷം കണ്ണൂർ സിറ്റിയിൽ നടന്ന സമാപന പരിപാടിയിൽ മുൻ ദേശീയ ഫുട്ബാൾ താരം കെ.പി. സൂന മുഖ്യാതിഥിയായി. മത്സരത്തിന് കെ.വി. പ്രശോഭ്, എ.കെ. ഉമേഷ്, ഷുക്കൂർ അബ്ദുല്ല, ഷാഹുൽ അമീർ, മെഹസീന സലിം, കെ.വി. ലാലിവൻ, ടി.പി. നൗഫൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story