Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപകട ഭീഷണിയായ 'കൊലമരം'...

അപകട ഭീഷണിയായ 'കൊലമരം' മുറിച്ചുമാറ്റണമെന്ന്​ ആവശ്യം

text_fields
bookmark_border
മുകൾഭാഗം കേടുബാധിച്ച് പൊള്ളയായി കേളകം: കുടിയേറ്റ ജനതയുടെ സംഗമഭൂമിയായ അടക്കാത്തോട് ടൗണിലെ കൂറ്റൻ മരുതുമരം കേടുബാധിച്ച് അപകടഭീഷണിയിലായി. ഏഴു ദശാബ്​ദത്തോളമായി നാട്ടുകാർക്ക് തണൽ വിരിച്ച വന്മരത്തി​ൻെറ മുകൾഭാഗം കേടുബാധിച്ച് പൊള്ളയായതാണ് അപകടഭീതിക്ക് കാരണം. കുടിയേറ്റകാലത്ത് കശാപ്പിന് എത്തിക്കുന്ന കന്നുകാലികളെ കെട്ടിയിട്ടിരുന്നതിനാൽ കൊലമരം എന്ന പേരും ഈ മുത്തശ്ശി മരത്തിനുണ്ട്. ഇരുഭാഗങ്ങളിലും വൈദ്യുതി ലൈനുകളുള്ളതിനാൽ മരം പൊട്ടിവീണാൽ ജനത്തിരക്കുള്ള ടൗണിൽ വലിയ ദുരന്തത്തിനും കാരണമാകും. മരത്തിന് ചുവടുഭാഗത്ത് നിരവധി യാത്രക്കാർ വിശ്രമിക്കുന്ന വെയിറ്റിങ്​ ഷെൽട്ടറുമുണ്ട്. കേടുവന്ന് മുകൾഭാഗത്ത് പൊള്ളവീണ മരം അടിയന്തരമായി മുറിച്ചുമാറ്റാൻ നടപടിയുണ്ടാവണമെന്ന് വ്യാപാരികളും ഓട്ടോ -ടാക്സി ഡ്രൈവർമാരും ചുമട്ട് തൊഴിലാളികളും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story