Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചാണകക്കുഴിയിൽ വീണ...

ചാണകക്കുഴിയിൽ വീണ പശുവിനെ രക്ഷിച്ച് പേരാവൂർ ഫയർഫോഴ്സ് ടീം

text_fields
bookmark_border
പേരാവൂർ: ചാണകക്കുഴിയിൽ വീണ പശുവിനെ പേരാവൂർ ഫയർഫോഴ്സ് ടീം രക്ഷപ്പെടുത്തി. പേരാവൂർ നമ്പിയോട് ദിനേഷി​ൻെറ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ ചാണകക്കുഴിയിലാണ്​ പശു വീണത്. പശു തല ഒഴികെ ബാക്കി മുഴുവൻ ഭാഗവും ചാണകത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. ഉടൻ സേനാംഗങ്ങൾ കുഴിയിൽ ഇറങ്ങി ബെൽറ്റ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. സ്​റ്റേഷൻ ഓഫിസർ സി. ശശിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സന്തോഷ്കുമാർ, സജി എബ്രഹാം, കെ.പി. അർജുൻ, ജ്യോതിഷ്, ജിതിൻ, ഷാനിഫ്, മഹേഷ്, ജോജോ, രമേഷ്, രാകേഷ്, എബിൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:
Next Story