Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:04 AM GMT Updated On
date_range 26 Nov 2021 12:04 AM GMTബി.ജെ.പി കലക്ടറേറ്റ് മാർച്ച്
text_fieldsകണ്ണൂര്‍: പാലക്കാട് സഞ്ജിത്തിൻെറയും ചാവക്കാട് ബിജുവിൻെറയും കൊലപാതകം എൻ.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സഞ്ജിത്ത് വധത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കൊലപാതകത്തില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജില്ല പ്രസിഡൻറ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ യു.ടി. ജയന്തന്‍, പി.ആര്‍. രാജന്‍, മോഹനന്‍ മാനന്തേരി, സി.പി. സംഗീത, വി.പി. സുരേന്ദ്രന്‍, ടി.സി. മനോജ്, വി. മണിവർണന്‍, അരുണ്‍ കൈതപ്രം, രാജന്‍ പുതുക്കുടി, വി.വി. ചന്ദ്രന്‍, എ. ദാമോദരന്‍, പി.കെ. വേലായുധന്‍, മനോജ് പൊയിലൂര്‍, റീന മനോഹരന്‍, ഇ.പി. ബിജു, കെ.പി. സഞ്ജീവ് കുമാര്‍, സജേഷ്, അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, പി. സെലീന എന്നിവര്‍ സംബന്ധിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു. പടം..... സന്ദീപ്.
Next Story