Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബോംബേറ്: അന്വേഷണം ...

ബോംബേറ്: അന്വേഷണം ഊർജിതം

text_fields
bookmark_border
കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അമൽ കുറ്റ്യ​ൻെറ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സൈബർ സെൽ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. ബുധനാഴ്ച പുലർച്ചയോടെയാണ് സി.പി.എം കണ്ണാടിച്ചാൽ ബ്രാഞ്ച് സെക്രട്ടറി അമൽ കുറ്റ്യൻ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി അഖിൽ കുറ്റ്യൻ എന്നിവർ താമസിക്കുന്ന വീടിനുനേരെ ബോംബേറുണ്ടായത്. ശക്തമായ സ്​ഫോടനത്തിൽ വീടി​‍ൻെറ ജനൽചില്ലുകൾ തകർന്നു. സ്ഥലത്തുനിന്നും കണ്ടെത്തിയ സ്​റ്റീൽ ബോംബി​‍ൻെറ അവശിഷ്​ടങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. കണ്ണവം പൊലീസ് ഇൻസ്പെക്ടർ പി.ടി. പ്രതീഷി​‍ൻെറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ, ജില്ല കമ്മിറ്റി അംഗം കെ. ധനഞ്ജയൻ ഉൾപ്പെടെയുള്ള നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു. അക്രമത്തിനുപിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചിരുന്നു. കൊടികൾ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം, കോൺഗ്രസ്​ പാർട്ടി പ്രവർത്തകർ തമ്മിൽ പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. സംഘർഷത്തി​‍ൻെറ തുടർച്ചയാണോ ബോംബേറ് എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കണ്ണവം പൊലീസി​‍ൻെറ നേതൃത്വത്തിൽ പട്രോളിങ്​ ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
TAGS:
Next Story