Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:16 AM GMT Updated On
date_range 23 Nov 2021 12:16 AM GMTകണ്ണൂർ സർവകലാശാല: രജിസ്ട്രാർ ഇന്നു ചുമതലയേൽക്കും
text_fieldsകണ്ണൂർ: സർവകലാശാല രജിസ്ട്രാറായി സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രഫസറും സർവകലാശാല റിസർച് ഡയറക്ടറുമായ ഡോ. ജോബി കെ.ജോസ് ചൊവ്വാഴ്ച ചുമതലയേൽക്കും. പാലാ സൻെറ് തോമസ് കോളജിൽനിന്ന് എം.എസ്സിയും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും നേടിയ ജോബി കെ. ജോസ് 2001 മുതൽ കോഴിക്കോട് ദേവഗിരി സൻെറ് ജോസഫ്സ് കോളജിൽ അസി. പ്രഫസറായിരുന്നു. 2015ൽ ആണ് കണ്ണൂർ സർവകലാശാല പഠനവകുപ്പിൽ അധ്യാപകനായി ചേർന്നത്. 2015 മുതൽ 2020 വരെ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പ് മേധാവിയായിരുന്നു. നിലവിൽ കണ്ണൂർ സർവകലാശാല സെനറ്റ് അംഗമാണ്. ദേശീയ/അന്തർദേശീയ ജേണലുകളിൽ 25ഒാളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശി കാഞ്ഞിരക്കാട്ട് പരേതനായ ജോസഫിൻെറ മകനാണ്. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് മാത്തമാറ്റിക്സ് വിഭാഗം അസി. പ്രഫസർ ഡോ. ആനി സബിത പോൾ ആണ് ഭാര്യ.
Next Story