Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:04 AM GMT Updated On
date_range 23 Nov 2021 12:04 AM GMTരാഗേഷിെൻറ ഭാര്യയുടെ നിയമനം: സേവ് യൂനിവേഴ്സിറ്റി കാമ്പയിനെതിരെ അക്കാദമിക് കൗൺസിൽ
text_fieldsരാഗേഷിൻെറ ഭാര്യയുടെ നിയമനം: സേവ് യൂനിവേഴ്സിറ്റി കാമ്പയിനെതിരെ അക്കാദമിക് കൗൺസിൽ കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിൻെറ ഭാര്യയുടെ നിയമന വിഷയം ചൂണ്ടി ക്കാട്ടിയ സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) തുടങ്ങിയ സംഘടനകളെ അപലപിച്ച് അക്കാദമിക് കൗൺസിൽ. കൗൺസിലിലെ എൽ.ഡി.എഫ് അംഗങ്ങൾ അവതരിപ്പിച്ച പ്രമേയം യു.ഡി.എഫ് അംഗങ്ങളുടെ എതിർപ്പോടെ അംഗീകരിച്ചു. വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻെറ അധ്യക്ഷതയിൽ ചേർന്ന അവസാന യോഗമാണ് പ്രമേയം അംഗീകരിച്ചത്. സർവകലാശാലയിലെ അഴിമതിയും സ്വജനപക്ഷപാതവും പൊതുജനസമക്ഷം ഉയർത്തിയവർ കുറ്റം ചെയ്തതായി ബോധ്യമുണ്ടെങ്കിൽ, ആരോപിതരായവർ തങ്ങൾക്ക് ഭൂരിപക്ഷമുള്ള അക്കാദമിക് കൗൺസിലിൽ പ്രമേയം കൊണ്ടുവന്ന് അപലപിക്കുന്നതിനുപകരം ആക്ഷേപമുന്നയിക്കുന്നവർക്കെതിരെ നിയമനടപടിക്ക് മുതിരുകയാണ് വേണ്ടതെന്ന് കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. യു. അബ്ദുൽ കലാമും ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്തും പറഞ്ഞു.
Next Story