Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:02 AM GMT Updated On
date_range 23 Nov 2021 12:02 AM GMTവയനാട് ചുരം രഹിതപാത: കുരുക്കഴിക്കാൻ കേളകം പഞ്ചായത്ത്
text_fieldsകേളകം: ചുരമില്ലാതെ വയനാട്ടിലേക്കുള്ള അമ്പായത്തോട്- 44ാം മൈൽ പദ്ധതി നടപ്പാക്കാൻ വനംവകുപ്പ് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് മുഖ്യമന്ത്രിക്കും വനംമന്ത്രി എ.കെ. ശശീന്ദ്രനും നിവേദനം നൽകി. സർക്കാറിൻെറ സജീവ പരിഗണനയിലുള്ള ഈ റോഡിന് തടസ്സം വനം വകുപ്പാണ്. അമ്പായത്തോടുനിന്ന് താഴേ പാൽച്ചുരം വഴി വനത്തിലൂടെ തലപ്പുഴക്കടുത്ത് നാൽപത്തിനാലാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബദൽ റോഡ്. എന്നാൽ, വനത്തിൻെറ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് കാരണമാകുന്നു. 1360 മീറ്ററോളം നിക്ഷിപ്ത വനത്തിലൂടെയാണ് പാത കടന്നുപോവുന്നത്. ഇതിന് വനംവകുപ്പിൻെറ അനുമതി വേണം. ആധുനിക സാങ്കേതികവിദ്യയിൽ മേൽപാലങ്ങൾ നിർമിച്ച് വനത്തിൻെറ സ്വാഭാവികതക്ക് കോട്ടം വരുത്താതെ റോഡ് നിർമിക്കാനാവും എന്ന നിർദേശവും നിവേദനത്തിലുണ്ട്. 2018ൽ പ്രളയക്കെടുതികൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ പി.കെ. ശ്രീമതി എം.പിയും സണ്ണി ജോസഫ് എം.എൽ.എയും കൊട്ടിയൂർ പഞ്ചായത്തും ചേർന്ന് ഇതുസംബന്ധിച്ച നിവേദനം സർക്കാറിന് സമർപ്പിച്ചിരുന്നു.
Next Story