Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്പെഷൽ കെയർ സെൻറർ...

സ്പെഷൽ കെയർ സെൻറർ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
സ്പെഷൽ കെയർ സൻെറർ പ്രവർത്തനം തുടങ്ങി ചൊക്ലി: സമഗ്രശിക്ഷ കേരള, ബി.ആർ.സി ചൊക്ലിയുടെ നേതൃത്വത്തിൽ കരിയാട് പഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്ക് സ്പെഷൽ കെയർ സൻെറർ ആരംഭിച്ചു. കരിയാട് കാഞ്ഞിരക്കടവിൽ സുഭാഷ് മന്ദിരത്തിൽ ആരംഭിച്ച സൻെറർ പാനൂർ നഗരസഭ ക്ഷേമകാര്യ സ്​ഥിരംസമിതി ചെയർപേഴ്സൻ ഉമൈസ തിരുവമ്പാടി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സജില അധ്യക്ഷത വഹിച്ചു. ഇ.കെ. മനോജ്, ഗിരീഷ് കുമാർ, പി. മനോഹരൻ മാസ്​റ്റർ, കെ. സുനിൽകുമാർ, ഭരതൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. സി.ആർ.സി കോഓഡിനേറ്റർ ഡി. അമയ സ്വാഗതവും സ്പെഷൽ എജുക്കേറ്റർ റസീന നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story