Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 12:03 AM GMT Updated On
date_range 22 Nov 2021 12:03 AM GMTനഗരസഭയുടെ അവഗണന; റോഡ് ശുചീകരിച്ച് പ്രതിഷേധിച്ചു
text_fieldsbookmark_border
ഇരിട്ടി: റോഡിനോടുള്ള ഇരിട്ടി നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ച് റോഡ് ശുചീകരിച്ച് നേരംപോക്ക് മഹാത്മാ പുരുഷ സ്വാശ്രയസംഘത്തിൻെറ പ്രതിഷേധം. നേരംപോക്ക് ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽനിന്ന് കെ.ടി.സി, പ്രഗതി കോളജ് വഴി പോകുന്ന കാലൂന്ന് കാട് റോഡാണ് ശുചീകരിച്ചത്. റോഡിനോടുള്ള അവഗണന അവസാനിപ്പിക്കുക, സഞ്ചാരയോഗ്യമാക്കുക, തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളെഴുതിയ ബോർഡും സ്ഥാപിച്ചു. ഇരുവശത്തും കാട് വളർന്ന് അപകടാവസ്ഥയിലാണ് റോഡ്. റോഡരിക് സ്വാശ്രയ സംഘം അംഗങ്ങൾ വൃത്തിയാക്കി. മഹാത്മ്വ പുരുഷ സ്വാശ്രയസംഘം പ്രസിഡൻറ് എൻ.പി. സുധാകരൻ, െസക്രട്ടറി കെ.എസ്. അനൂപ്, അംഗങ്ങളായ എ. അനീഷ്, കെ.പി. സജു, കെ.പി. നിധീഷ്, വി.കെ. അനൂപ്, കെ. ബൈജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story