Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:03 AM GMT Updated On
date_range 16 Nov 2021 12:03 AM GMTഎസ്.ഡി.പി.ഐ കൺവെൻഷൻ
text_fieldsഅഞ്ചരക്കണ്ടി: പിണറായി സര്‍ക്കാര്‍ സാധാരണക്കാരെ പറ്റിക്കുന്ന സര്‍ക്കാറായി മാറിയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കൽ. എസ്.ഡി.പി.ഐ വേങ്ങാട് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയില്‍ സി.പി.എം നടത്തുന്ന തട്ടിപ്പുകളും ഇന്ധന വില കുറക്കാന്‍ തയാറാവാത്ത ധാര്‍ഷ്ട്യവും ഇതാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു. വെണ്‍മണലിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് നിസാം പുത്തലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈഫുദ്ദീന്‍ വേങ്ങാട് സ്വാഗതം പറഞ്ഞു. പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവര്‍ക്കുള്ള ഹാരാര്‍പ്പണം റോയ് അറക്കല്‍ നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടറി പി.ടി.വി. ശംസീര്‍, മണ്ഡലം വൈസ് പ്രസിഡൻറ് തറമ്മൽ നിയാസ്, മണ്ഡലം ട്രഷറര്‍ സുനീര്‍ പറമ്പായി, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഷിഫ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻറ് ഷമീദ് വേങ്ങാട്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുനില്‍ ജോസഫ്, നിഷാദ്, നൂറുദ്ദീന്‍ എന്നിവർ സംസാരിച്ചു.
Next Story