Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസബ്​ രജിസ്​ട്രാർ...

സബ്​ രജിസ്​ട്രാർ ഓഫിസുകളിൽ വിജിലൻസ്​ പരിശോധന

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ നടത്തി. അഞ്ചരക്കണ്ടി, പഴയങ്ങാടി, കണ്ടോന്താർ എന്നിവിടങ്ങളിലാണ്​ വ്യാഴാഴ്​ച പരിശോധന നടന്നത്​. രജിസ്​റ്ററിൽ രേഖപ്പെടുത്താതെ ഉദ്യോഗസ്ഥരുടെ കൈവശം സൂക്ഷിച്ചിരുന്ന പണം കണ്ടുകെട്ടി. കണ്ടോന്താറിൽ ഡിവൈ.എസ്​.പി ബാബു പെരിങ്ങേത്തി​ൻെറയും പഴയങ്ങാടിയിൽ ഇൻസ്​പെക്​ടർ ഷാജി പ​ട്ടേരിയുടെയും അഞ്ചരക്കണ്ടിയിൽ ഇൻസ്​പെക്​ടർ പി.ആർ. മനോജി​ൻെറയും നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ചരക്കണ്ടിയിൽ നിന്ന്​ 880 രൂപയും മാതമംഗലം സബ്​ രജിസ്​ട്രാർ ഓഫിസിൽനിന്ന്​ 3205 രൂപയും പിടിച്ചെടുത്തു. ഓഫിസിൽ രേഖപ്പെടുത്താത്ത പണമാണ്​ പിടിച്ചെടുത്തത്​. ആധാരമെഴുത്ത്​ ഓഫിസുകളിലും പരിശോധന നടത്തി. ആധാരമെഴുത്തിന്​ അമിതമായ കൂലിവാങ്ങുന്നുവെന്നും സബ്​ രജിസ്​ട്രാർ ഓഫിസിൽ അനധികൃതമായി പണം നൽകുന്നുവെന്നുമുള്ള പരാതിയിലായിരുന്നു പരിശോധന. വൈകീട്ട്​ ആറുവരെ പരിശോധന നീണ്ടു. കൈക്കൂലിപണം പിടിച്ചെടുത്തിട്ടില്ലെന്ന്​ ഡിവൈ.എസ്​.പി ബാബു പെരിങ്ങേത്ത്​ അറിയിച്ചു.
Show Full Article
TAGS:
Next Story