Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 12:00 AM GMT Updated On
date_range 12 Nov 2021 12:00 AM GMTപാൽച്ചുരത്ത് പുലിയുടെ കാൽപാടുകൾ; കൂട് സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്
text_fieldsbookmark_border
കേളകം: കൊട്ടിയൂർ പാൽച്ചുരത്ത് ജനവാസകേന്ദ്രത്തിൽ വീണ്ടും പുലിയുടെ കാൽപാടുകൾ കണ്ടെത്തി. ഇതേത്തുടർന്ന് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. ഒരാഴ്ചക്കിടെ പാൽച്ചുരം പുതിയങ്ങാടി മേഖലയിൽ നിരവധി തവണ പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ രാത്രികാല പരിശോധനയും കാമറയും ഒരുക്കിയെങ്കിലും വന്യമൃഗം ഏതെന്ന് കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, വ്യാഴാഴ്ച രാവിലെ പാൽച്ചുരം പള്ളിക്കു സമീപം താമസിക്കുന്ന ഉറുമ്പിൽ തങ്കച്ചൻെറ കൃഷിയിടത്തിൽ വീണ്ടും കാൽപാടുകൾ കണ്ടതോടെ ജനം ഭയപ്പാടിലായി. സംഭവസ്ഥലം കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ബീറ്റ് ഓഫിസർമാരായ ഷിനു, ഷൈജു, വാച്ചർ ബിനോയ് എന്നിവർ സന്ദർശിച്ചു. പുലിയുടെ കാൽപാടുകൾ തന്നെയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പിൻെറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story