Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാക്‌സിനെടുക്കാനെത്തിയ...

വാക്‌സിനെടുക്കാനെത്തിയ വീട്ടമ്മക്ക്​ വീണ് പരിക്കേറ്റു

text_fields
bookmark_border
ശ്രീകണ്ഠപുരം: കൂട്ടുംമുഖം സി.എച്ച്.സിയിൽ കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാനെത്തിയ വീട്ടമ്മക്ക്​ കാല്‍തെന്നിവീണ് സാരമായി പരിക്കേറ്റു. ചെമ്പന്തൊട്ടിയിലെ മേരിക്കുട്ടി ചാക്കോക്കാണ് (51) തലക്കും കൈക്കും പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ കൂട്ടുംമുഖം ആശുപത്രിയിലെത്തിയ ഇവർ വാക്‌സിന്‍ സ്വീകരിക്കാനുള്ള ടോക്കണ്‍ വാങ്ങി പുറത്തിറങ്ങുന്നതിനിടെ കാല്‍തെന്നി തലയും കൈയുമിടിച്ച് വീഴുകയായിരുന്നു. ഇവരെ കണ്ണൂർ ഗവ. മെഡി. കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:
Next Story