Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 12:05 AM GMT Updated On
date_range 10 Nov 2021 12:05 AM GMTപൊട്ടൻപ്ലാവിൽ പുലിയിറങ്ങി?
text_fieldsആടിനെയും പട്ടിയെയും കൊന്നു ശ്രീകണ്ഠപുരം: വൈതൽമല വനാന്തരത്തിന് താഴെ പൊട്ടൻപ്ലാവിലും പുറത്തൊട്ടിയിലും പുലിയിറങ്ങിയതായി സൂചന. ചൊവ്വാഴ്ച പുലർച്ച ഒരു മണിയോടെയാണ് പുലിയെ കണ്ടതായി ചില വീട്ടുകാർ പറഞ്ഞത്. പൊട്ടൻപ്ലാവിലെ വെട്ടിക്കൽ സോമിയുടെ വീട്ടിലെ ആടിനെയും പട്ടിയെയും കടിച്ചുകൊന്നിട്ടുണ്ട്. കൂട്ടിൽ കയറി ആടിനെ കടിച്ചതോടെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഉണർന്നത്. ആടിനെ കടിച്ച് പുറത്തേക്കിറങ്ങുമ്പോൾ കൂടിൻെറ ഒരു തൂൺ പൊട്ടിയിരുന്നു. ആടിനെയും കയറിൽ കുടുങ്ങിയ തൂണും വലിച്ചാണ് പുലി മുന്നോട്ടുപോയതത്രെ. ഈ സമയം കുരച്ചു കൊണ്ട് പട്ടി പിന്നാലെ ഓടുകയായിരുന്നു. 300 മീറ്ററോളം അകലെയെത്തിയപ്പോൾ മറ്റൊരാളുടെ പറമ്പിൽ തൂൺ മരങ്ങൾക്കിടയിൽ കുടുങ്ങിയതോടെ ആടിനെ വലിച്ചുകൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിവന്നു. തുടർന്ന് ആടിനെ ഉപക്ഷിച്ച് പട്ടിയെ കടിക്കുകയായിരുന്നു. പുലിയാണെന്ന് കണ്ടതോടെ ഭയം കാരണം ആളുകൾ പുറത്തിറങ്ങിയില്ല. വനപാലകൻ മേനോൻപറമ്പിൽ ആൻറണിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ മുതൽ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. കടിച്ചുകൊന്ന ആടിനെയും പട്ടിയെയും കണ്ടെത്തിയതിൻെറ സമീപത്തുനിന്ന് പുലിയുടേതെന്ന് കരുതുന്ന കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിൽ നേരത്തെ പുലിയുള്ളതിനാൽ അവ ജനവാസ കേന്ദ്രത്തിലേക്കിറങ്ങിയതായാണ് കരുതുന്നത്.
Next Story