Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 12:04 AM GMT Updated On
date_range 10 Nov 2021 12:04 AM GMTലീലാമ്മയുടെ കൈയിലുണ്ട്; ഇന്ത്യയുടെ 'വാർത്ത'കൾ
text_fieldsഅബ്ദുല്ല ഇരിട്ടി ഇരിട്ടി: പത്രവാർത്തകളും പ്രധാനസംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് ഇരിട്ടി പേരട്ടയിലെ കളരിക്കൽ ലീലാമ്മ എന്ന വീട്ടമ്മ. 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ച വാർത്ത ഉൾപ്പെടുന്ന ദിനപത്രം മുതൽ ഇന്നുവരെയുള്ള എല്ലാ പ്രധാന സംഭവങ്ങളുമടങ്ങിയ പത്രങ്ങളും ഈ വീട്ടമ്മയുടെ ശേഖരത്തിലുണ്ട്. 'ഇ.എം.എസ് വിടവാങ്ങി, മദർ തെരേസ അന്തരിച്ചു, ഡയാനയും കാമുകനും കാറപകടത്തിൽ മരിച്ചു, മൊറാർജി അന്തരിച്ചു, കാറപകടത്തിൽ മോനിഷ മരിച്ചു, രാജീവ്ഗാന്ധി കൊല്ലപ്പെട്ടു, നസീറിന് അശ്രുപൂജ, വിമാനം തകർന്ന് സഞ്ജയ് മരിച്ചു, ജോൺപോൾ മാർപാപ്പ കാലം ചെയ്തു, ടെസ്റ്റ് ട്യൂബ് ശിശു പിറന്നു, മനുഷ്യൻ ചന്ദ്രനിൽ, അമേരിക്കൻ പ്രസിഡൻറ് കെന്നഡി വെടിയേറ്റ് മരിച്ചു' തുടങ്ങിയ തലക്കെട്ടുകൾ അതിൽ ചിലതുമാത്രം. കുട്ടിക്കാലം മുതലേ ലീലാമ്മക്ക് വായനയോട് വലിയ താൽപര്യമായിരുന്നു. അന്നുമുതൽ തന്നെ കിട്ടുന്ന പത്രങ്ങളെല്ലാം സൂക്ഷിച്ചുവെക്കുന്ന സ്വഭാവക്കാരിയാണ്. കോട്ടയം പാലായിലെ ഉരളികുന്നത്തുനിന്നും 1970കളിൽ മലബാറിലേക്ക് വരുമ്പോൾ ഈ പത്രക്കെട്ടുകളും ഒപ്പം കൊണ്ടുവന്നു. കൂടാതെ പത്രങ്ങളുടെ ചരമ പേജുകൾ പ്രത്യേക ആൽബങ്ങളാക്കി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ നാല് ആൽബങ്ങൾ തന്നെയുണ്ട് ലീലാമ്മയുടെ കൈയിൽ. പത്രശേഖരണത്തിന് പിന്തുണയുമായി ഭർത്താവ് തോമസും കൂടെയുണ്ട്. താങ്ങായി അഞ്ചുമക്കളും. പൊന്നുപോലെ കൊണ്ടുനടന്ന പത്രക്കെട്ടുകൾ തലമുറകളായി കൈമാറിപ്പോരാനാണ് ലീലാമ്മക്ക് ഇഷ്ടം. പുതുതലമുറക്ക് അറിവുകളുടെ ശേഖരമൊരുക്കി മാതൃക കൂടിയാവുകയാണ് ലീലാമ്മ.
Next Story