Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2021 12:03 AM GMT Updated On
date_range 10 Nov 2021 12:03 AM GMTഓട്ടോ ടാക്സി തൊഴിലാളികൾ മാർച്ച് നടത്തി
text_fieldsകണ്ണൂർ: പെട്രോൾ, ഡീസൽ വിലവർധനക്ക് ആനുപാതികമായി ഓട്ടോ ടാക്സി യാത്രാക്കൂലി ഉടൻ പുതുക്കി നിശ്ചയിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ ടാക്സി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഫെഡറേഷൻ (സി.ഐ.ടി.യു) സർക്കാർ ഓഫിസുകൾക്ക് മുന്നിൽ മാർച്ചും ധർണയും നടത്തി. ജില്ലയിൽ 18 കേന്ദ്രങ്ങളിലായിരുന്നു പരിപാടി. കലക്ടറേറ്റിന് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. കൊല്ലോൻ മോഹനൻ അധ്യക്ഷത വഹിച്ചു. എ.വി. പ്രകാശൻ, കെ. അശോകൻ, എ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചെമ്പിലോട് വില്ലേജ് ഓഫിസിനുമുന്നിൽ നടത്തിയ മാർച്ചും ധർണയും മോട്ടോർ കോൺഫെഡറേഷൻ ജില്ല സെക്രട്ടറി കെ. ജയരാജൻ ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി യൂനിയൻ എടക്കാട് ഏരിയ പ്രസിഡൻറ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സതീഷ്ബാബു, പി. പ്രകാശൻ, എം. വിനോദ്, ഇ.കെ. പുരുഷോത്തമൻ, പി. സോമൻ എന്നിവർ സംസാരിച്ചു.
Next Story