Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവഖഫ് മേഖല ഓഫിസ്...

വഖഫ് മേഖല ഓഫിസ് മാഹിയിൽ സ്ഥാപിക്കണം

text_fields
bookmark_border
വഖഫ്  മേഖല ഓഫിസ് മാഹിയിൽ സ്ഥാപിക്കണം
cancel
മാഹി: പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ആൻഡ്​ ഹജ്ജ് കമ്മിറ്റിയിലേക്കുള്ള നിയമനങ്ങൾ ഉടൻ നടത്തണമെന്നും വഖഫ് ബോർഡി​ൻെറ മേഖല ഓഫിസ് മാഹിയിൽ സ്ഥാപിക്കണമെന്നും മാഹി മേഖല മസ്ജിദ് ആൻഡ്​ മദ്​റസ കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മാഹി മേഖല മസ്ജിദ് ആൻഡ്​ മദ്​റസ കോഒാഡിനേഷൻ കമ്മിറ്റിയുടെ ഔദ്യോഗിക ഖാദിയായി ടി.എസ്. ഇബ്രാഹിംകുട്ടി മുസ്​ലിയാർ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് രമേശ്‌ പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വലിയ ഖാദി ജമലുല്ലൈലി തങ്ങൾ, ടി.എസ്‌. ഇബ്രാഹിം കുട്ടി മുസ്​ലിയാരെ ശിരോവസ്ത്രവും പെന്നാടയുമണിയിച്ചു. കെ.ഇ. മമ്മു അധ്യക്ഷത വഹിച്ചു. ന്യൂ മാഹി ഖാദി ഷുക്കൂർ ഉസ്താദ്, എം.എ. മഹമൂദ്‌, ടി.കെ. വസിം, എ.വി. യൂസഫ് എന്നിവർ സംസാരിച്ചു. വിവിധ പള്ളികളിലെ ഖത്തീബുമാരായ ഷറഫുദ്ദീൻ സഖാഫി മൂലക്കടവ്, യു.പി. അബ്​ദുല്ല സഅദി ചാലക്കര, കുഞ്ഞിമുഹമ്മദ് പെട്ടിപ്പാലം, മുഹിയുദ്ദീൻ സഖാഫി മഞ്ചക്കൽ, മുഹമ്മദ്‌ അഷ്‌റഫ്‌ ഫൈസി പള്ളൂർ, ഇ.കെ. ഹംസ മുസലിയാർ, മുഹമ്മദ്‌ ജാബിർ വാഫി ഗ്രാമത്തി, ഷബീറലി സഖാഫി പാറക്കൽ, ശറഫുദ്ദീൻ അശ്‌റഫി പൂഴിത്തല, നാഹിദ് അമാനി പാറക്കൽ എന്നിവരെ ആദരിച്ചു. അബ്​ദുൽ കാദർ ചാലക്കര, ലത്തീഫ് ഗ്രാമത്തി, മമ്മു മാങ്ങാട്, ബഷീർ നാലകത്ത്​, എ.വി. സിദ്ദീഖ്, അലി ഹാജി, സിദ്ദീഖ് ഷാലിമാർ, ശംസുദ്ദീൻ മഞ്ചക്കൽ, നാസർ ഫ്രഞ്ച് എംപയർ, കെ.കെ. നിസാർ, മുനീർ, അസീസ്, റഹീസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story