Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:03 AM GMT Updated On
date_range 9 Nov 2021 12:03 AM GMTഅപകടഭീതി വിതച്ച് കൂറ്റൻ തണൽ മരം
text_fieldsഇരിട്ടി: നാട്ടുകാരെയും വാഹന യാത്രികരെയും ദുരന്ത ഭീതിയിലാക്കി പേരാവൂർ- ഇരിട്ടി റോഡിൽ പയഞ്ചേരി അമ്പലമുക്കിൽ റോഡിലേക്ക് വീഴാൻകാത്ത് ചുവടും വേരും ഇളകി കൂറ്റൻ തണൽ മരം. അപകട ഭീഷണിയെത്തുടർന്ന് കഴിഞ്ഞ വർഷം പ്രധാന ശിഖരം മുറിച്ചുമാറ്റിയ മരമാണിത്. മുറിച്ചുമാറ്റിയ ഭാഗത്ത് ഉണക്കം ബാധിച്ചതും അപകട ഭീഷണി ഇരട്ടിപ്പിച്ചു. തായ്‌വേരടക്കം പുറത്തായ നിലയിൽ റോഡിലേക്ക് ചാഞ്ഞാണ് മരത്തിൻെറ നിൽപ്. അടിയന്തരമായും മരം മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ ദുരന്തമാവും നാടിനെ കാത്തിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Next Story