Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:03 AM GMT Updated On
date_range 9 Nov 2021 12:03 AM GMTസി.പി.എം ജില്ല സമ്മേളനത്തിന് വിപുലമായ അനുബന്ധ പരിപാടികൾ
text_fieldsപഴയങ്ങാടി: ഡിസംബർ 10, 11, 12 തീയതികളിൽ എരിപുരത്ത് നടക്കുന്ന സി.പി.എം ജില്ല സമ്മേളനത്തിൻെറ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച നാലിന് ചന്തപ്പുരയിൽ നടക്കുന്ന കർഷകസമ്മേളനം കിസാൻസഭ അഖിലേന്ത്യ സെക്രട്ടറി ഹനൻ മുള്ള ഉദ്ഘാടനം ചെയ്യും. കമ്യൂണിസ്റ്റ് കുടുംബസംഗമത്തിൻെറ ഏരിയതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ 11ന് ഏഴോം സി.ആർ.സി ഗ്രൗണ്ടിൽ നിർവഹിക്കും. 14ന് കൊട്ടിലയിൽ കുട്ടികളുടെ സംഗമവും ശാസ്ത്രക്ലാസും രാവിലെ 10ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സദസ്സുകളുടെ ഏരിയതല ഉദ്ഘാടനം രാമപുരത്ത് നവംബർ 18ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. 26ന് യുവജന സംഗമം ആണ്ടാംകൊവ്വലിൽ എ.എ. റഹീം ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി, സംഘാടക സമിതി ചെയർമാൻ ടി.വി. രാജേഷ്, വൈസ് ചെയർമാൻമാരായ ഒ.വി. നാരായണൻ, പി.പി. ദാമോദരൻ, ജനറൽ കൺവീനർ കെ. പത്മനാഭൻ എന്നിവരും പങ്കെടുത്തു.
Next Story