Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:02 AM GMT Updated On
date_range 9 Nov 2021 12:02 AM GMTഐ.എസ്.എം പ്രതിനിധി സംഗമം
text_fieldsകണ്ണൂർ: അന്ധവിശ്വാസത്തിനും മന്ത്രവാദ ചികിത്സക്കുമെതിരെ മതസമൂഹവും പൊതുസമൂഹവും ഒരുപോലെ ഉണർന്നു പ്രവർത്തിക്കണമെന്ന് ഐ.എസ്.എം ജില്ല പ്രതിനിധി സംഗമം. അന്ധവിശ്വാസ നിർമാർജന നിയമം ഉടൻ നടപ്പാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച പാറാൽ ദാറുൽ ഇർശാദ് അറബിക് കോളജ് അധ്യാപകൻ ഡോ. അബ്ദുൽ ജലീൽ ഒതായിയെ ആദരിച്ചു. ഐ.എസ്.എം ജില്ല പ്രസിഡൻറ് റാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ നന്മണ്ട, പ്രഫ.ഇസ്മായിൽ കരിയാട്, ജില്ല പ്രസിഡൻറ് സി.എ. അബൂബക്കർ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ സലാം മുട്ടിൽ, സെക്രട്ടറി അബ്ദുൽ ജലീൽ വയനാട്, ജൗഹർ ചാലക്കര, പി.എം. സഹദ്, റസൽ കക്കാട്, ഷബീബ് വളപട്ടണം, അബ്ദുൽ ബാസിത്ത് തളിപ്പറമ്പ്, അനസ് തളിപ്പറമ്പ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സഹദ് ഇരിക്കൂർ (പ്രസി.), അനസ് തളിപ്പറമ്പ്, ഷബീർ ധർമടം (വൈസ് പ്രസി.), റസൽ കക്കാട് (സെക്ര.), ജസീൽ പൂതപ്പാറ, സി. അനസ് (ജോ.സെക്ര.), റബീഹ് മാട്ടൂൽ (ട്രഷ.). photo: ചിത്രം 1: ism sangamam കണ്ണൂർ ജില്ല കെ.എൻ.എം മർകസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു
Next Story