Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിയമങ്ങളുടെ ലക്ഷ്യം...

നിയമങ്ങളുടെ ലക്ഷ്യം മനുഷ്യാവകാശ സംരക്ഷണം -കെ. ബൈജുനാഥ്

text_fields
bookmark_border
കണ്ണൂർ: എല്ലാ നിയമങ്ങളുടെയും ലക്ഷ്യം മനുഷ്യാവകാശ സംരക്ഷണമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. ഓരോ ഉദ്യോഗസ്ഥനും മനുഷ്യാവകാശ സംരക്ഷകരാവണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ല പൊലീസ് മനുഷ്യാവകാശ കമീഷ​ൻെറ സഹകരണത്തോടെ സിറ്റി പൊലീസ് ഹാളിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച മനുഷ്യാവകാശ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത​ൻെറ മുന്നിൽ പരാതിയുമായി വരുന്നവരെ തനിക്ക് തുല്യമായി കരുതിയാൽ പൊലീസുദ്യോഗസ്ഥർക്കെതിരായ പരാതികൾ അവസാനിപ്പിക്കാനാകും. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനാണ് എല്ലാ സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. സത്യസന്ധമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയമം സംരക്ഷിക്കും. എല്ലാ നിയമങ്ങളും ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ട്. അത് കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ പൊലീസിന്​ കഴിയണം. ഏതൊരാളും എന്താവശ്യത്തിനും ഓടി​െച്ചല്ലുന്ന സ്ഥലം പൊലീസ് സ്​റ്റേഷനാണ്. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രങ്ങളാവണം പൊലീസ് സ്​റ്റേഷനുകളെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ, അഡീഷനൽ എസ്.പി പ്രിൻസ് അബ്രഹാം, എ.സി.പി പി.പി. സദാനന്ദൻ, ഡിവൈ.എസ്.പി എം.പി. വിനോദ് എന്നിവർ സംസാരിച്ചു. റൂറൽ എസ്.പി നവനീത് ശർമ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story