Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ്​ ചക്രസ്​തംഭന...

കോൺഗ്രസ്​ ചക്രസ്​തംഭന സമരത്തിനിടെ വാക്​തർക്കം

text_fields
bookmark_border
കണ്ണൂർ: ഇന്ധനനികുതി ഇളവ് നൽകാത്ത സംസ്ഥാന സർക്കാറി​ൻെറ നടപടിയിൽ പ്രതിഷേധിച്ചും പാചകവാതക സബ്സിഡി കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ടും ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചക്രസ്തംഭന സമരം നടത്തി. തിങ്കളാഴ്​ച രാവിലെ 11 മുതൽ 11.15 വരെ കണ്ണൂർ കാൽടെക്സ് ജങ്​ഷനിലായിരുന്നു സമരം. ഇതേതുടർന്ന്​ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂരിൽ നടന്ന സമരം അവസാനിക്കാനിരിക്കെ പൊലീസും കോൺഗ്രസ്​ നേതാക്കളും തമ്മിൽ വാക്​തർക്കം ഉണ്ടായി. നേരത്തെ തീരുമാനിച്ച സമയത്തിനുമുമ്പ്​ സമരം അവസാനിപ്പിക്കണമെന്ന്​ കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത്​ കൊടേരി നിർദേശിച്ചതാണ്​ കോൺഗ്രസ്​ നേതാക്കളെ ചൊടിപ്പിച്ചത്​.​ തർക്കം കുറച്ചുസമയം തുടർന്നു. ഒടുവിൽ സമയം 11.15 ആയതോടെ സമരക്കാർ സമരം അവസാനിപ്പിച്ച്​ പിരിഞ്ഞുപോയി. സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്​റ്റ്യൻ ഉദ്​ഘാടനം ​െചയ്​തു. ഡി.സി.സി പ്രസിഡൻറ്​ അഡ്വ. മാർട്ടിൻ ജോർജ്​ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, മുൻ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, യു.ഡി.എഫ്​ കൺവീനർ പി.ടി. മാത്യു, അഡ്വ. റഷീദ്​ കവ്വായി, രാജീവൻ എളയാവൂർ, എൻ.പി. ശ്രീധരൻ, സുരേഷ്​ ബാബു എളയാവൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story