Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 12:03 AM GMT Updated On
date_range 7 Nov 2021 12:03 AM GMTഹോട്ടൽ വ്യാപാരം പ്രതിസന്ധിയിലെന്ന് ഉടമകൾ
text_fieldsതലശ്ശേരി: പാചകവാതക വിലക്കയറ്റം കാരണം ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലായെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. അച്യുതൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്ക് ശേഷം സർക്കാർ ഉത്തരവു പ്രകാരം ഹോട്ടലുകൾ തുറന്നെങ്കിലും പകുതി കച്ചവടം പോലും നടക്കുന്നില്ല. അതിനിടയിലാണ് ഇരുട്ടടി പോലെ പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങൾക്കും വില വർധിച്ചത്. സിലിണ്ടർ വിലക്കയറ്റം പിൻവലിച്ചില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിടേണ്ട സ്ഥിതിയുണ്ടാകുമെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ തലശ്ശേരി യൂനിറ്റ് ജനറൽ ബോഡിയും കൺവെൻഷനും ചൊവ്വാഴ്ച 3.30ന് തലശ്ശേരി നവരത്ന ഇൻ ഓഡിറ്റോറിയത്തിൽ നടക്കും. വാർത്തസമ്മേളനത്തിൽ തലശ്ശേരി യൂനിറ്റ് ഭാരവാഹികളായ സി.സി.എം. മഷൂർ, എം. അബ്ദുൽ നാസർ, കെ. ജയചന്ദ്രൻ, കെ.എം. ധർമപാലൻ, അശോകൻ എന്നിവരും പങ്കെടുത്തു.
Next Story