Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 12:00 AM GMT Updated On
date_range 7 Nov 2021 12:00 AM GMTകാരായിമാര്‍ക്ക് സ്വീകരണം; നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളി -മാര്‍ട്ടിന്‍ ജോര്‍ജ്
text_fieldsകണ്ണൂര്‍: ഫസല്‍ വധക്കേസില്‍ കുറ്റവാളികളെന്ന് പുനരന്വേഷണത്തില്‍ സി.ബി.ഐ വ്യക്തമാക്കിയിട്ടും കാരായി രാജനും കാരായി ചന്ദ്രശേഖരനും സി.പി.എം നല്‍കിയ സ്വീകരണം നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്ന് ഡി.സി.സി പ്രസിഡൻറ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കൊലയാളികളെ മഹത്വവത്കരിക്കുകയെന്നത് സി.പി.എമ്മിനെ സംബന്ധിച്ച് ഇതാദ്യത്തെ സംഭവമല്ല. ഫസല്‍ വധക്കേസില്‍ നിരപരാധികളെന്ന് കോടതി വിധിച്ചതു പോലെയാണ് കാരായിമാര്‍ക്ക് സ്വീകരണമൊരുക്കിയത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് സ്വീകരണമൊരുക്കിയത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരത്തില്‍ ആള്‍കൂട്ടം സംഘടിപ്പിച്ചാല്‍ കേസെടുക്കുന്ന പൊലീസ് കാരായിമാര്‍ക്ക് നല്‍കിയ സ്വീകരണത്തിലെ കോവിഡ് ചട്ടലംഘനം കാണാതിരിക്കുന്നത് ഭരിക്കുന്നവരോടുള്ള അമിത വിധേയത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story