Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കണ്ണൂർ: പട്ടുവം കയ്യംതടത്തെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ്, സുവോളജി, കോമേഴ്‌സ് തസ്തികകളിലാണ് ഒഴിവ്. അഭിമുഖം നവംബര്‍ ഒമ്പതിന് രാവിലെ 11.30ന് സ്‌കൂളില്‍. ഫോണ്‍: 7356878916, 9744474908. ................................................................................ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. താലൂക്ക് ആശുപത്രി പെരിങ്ങോം പഴയകെട്ടിടം, സാമൂഹികാരോഗ്യകേന്ദ്രം ഒടുവള്ളിത്തട്ട്, സ്വാമി ആനന്ദ തീർഥ ട്രസ്​റ്റ്​ കമ്യൂണിറ്റി ഹാള്‍ പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം, മട്ടന്നൂര്‍ വയോജന വിശ്രമകേന്ദ്രം, പാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക്​രണ്ടുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയിൽ രാവിലെ 10 മുതല്‍ ഉച്ചക്ക്​ 12.30 വരെയും വ്യാപാര ഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍ -കണിച്ചാര്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക്​ രണ്ടുമുതല്‍ നാലുവരെയുമാണ് പരിശോധന.
Show Full Article
TAGS:
Next Story