Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 12:00 AM GMT Updated On
date_range 7 Nov 2021 12:00 AM GMTചുരം പാതയിലെ നിയന്ത്രണം പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് കുടക് ജില്ല ഭരണകൂടം
text_fieldsഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ കോവിഡിൻെറ പേരിൽ തുടരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കാമെന്ന് കുടക് ജില്ല ഭരണകൂടം അറിയിച്ചതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. കുടക് അസി. കമീഷണർ ചാരുലത സോമലുമായി എം.എൽ.എ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അനുകൂല നിലപാട് ഉണ്ടായത്. അവധി കഴിഞ്ഞെത്തുമ്പോൾ നേരിട്ട് ചർച്ച നടത്തി പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായി എം.എൽ.എ അറിയിച്ചു. ഇതേത്തുടർന്ന് യു.ഡി.എഫ് വള്ളിത്തോട് നിന്നും മാക്കൂട്ടം ചെക്ക്പോസ്റ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് മാറ്റിയതായി യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ. ജനാർദനൻ അറിയിച്ചു.
Next Story