Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെൺകുട്ടിയുടെ മരണം:...

പെൺകുട്ടിയുടെ മരണം: പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം -ബഹുജന സംഗമം

text_fields
bookmark_border
പെൺകുട്ടിയുടെ മരണം: പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം -ബഹുജന സംഗമം
cancel
കണ്ണൂർ: സിറ്റി ഞാലുവയൽ, കൊടപ്പറമ്പ്​ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്​ ഉവൈസ്​ മുസ്​ലിയാർ നടത്തിയ മന്ത്രവാദ ചികിത്സയെ സഹായിക്കുന്ന ഗൂഢസംഘത്തിനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന്​ വിസ്​ഡം ഇസ്​ലാമിക്​ ഒാർഗനൈസേഷൻ സംഘടിപ്പിച്ച ബഹുജന സംഗമം ആവശ്യപ്പെട്ടു. മന്ത്രവാദിയെ ന്യായീകരിച്ച്​ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർ തിരശ്ശീലക്ക്​ പിന്നിൽ നിൽക്കാതെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽവന്ന്​ തങ്ങളുടെ വാദങ്ങൾ തുറന്നുപറയാൻ ആർജവം കാണിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കുട്ടിക്ക്​ ചികിത്സ നിഷേധിച്ച മന്ത്രവാദി ഉവൈസ്​ മുസ്​ലിയാർക്ക്​ കൂട്ടുനിന്ന ബന്ധുക്കൾക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്ത്​ അന്വേഷണം നടത്തണം. സംഗമം വിസ്​ഡം ഇസ്​ലാമിക്​ ഒാർഗനൈസേഷൻ പ്രസിഡൻറ്​ പി.എൻ. അബ്​ദുല്ലത്തീഫ്​ മദനി ഉദ്​ഘാടനം ചെയ്​തു. അബ്​ദു റഉൗഫ്​ കൂടാളി അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ, കെ. ഷഹറാസ്​ (സി.പി.എം), അബ്​ദുൽ അസീസ്​ വടക്കുമ്പാട്​ (മുസ്​ലിം ലീഗ്​), എം.പി. സാബിർ, കെ. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story