Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളം ഫാമിൽ...

ആറളം ഫാമിൽ കാട്ടാനക്കുട്ടി ചെരിഞ്ഞ നിലയിൽ

text_fields
bookmark_border
കേളകം: ആറളം ഫാമിലെ കുളത്തിൽ മൂന്നുമാസം പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ കുളത്തിനു സമീപം കാടുവെട്ടിത്തെളിക്കാൻ എത്തിയ തൊഴിലാളികളാണ് ആനക്കുട്ടിയുടെ ജഡം കുളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. തുടർന്ന്​ കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്തി​ൻെറ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാനക്കൂട്ടം കുളത്തിൽ വെള്ളം കുടിക്കാൻ എത്തിയപ്പോൾ അബദ്ധത്തിൽ നിറയെ ചളിയുള്ള കുളത്തിൽ ആനക്കുട്ടി വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതിനെ രക്ഷിക്കാൻ മറ്റ് ആനകൾ കുളത്തിന്​ ചുറ്റും നടന്നതി‍ൻെറ പാടും കണ്ടെത്തി. മൂന്നു ദിവസം മുമ്പ് ഈ പ്രദേശത്തുനിന്നും കാട്ടാനക്കൂട്ടത്തി‍ൻെറ അലർച്ച കേട്ടതായി തൊഴിലാളികൾ പറഞ്ഞു. സംഭവത്തിന് ഒരുദിവസം മുമ്പ്​ ബൈക്കിൽ വരുകയായിരുന്ന തെങ്ങുചെത്ത് തൊഴിലാളികളെ ആക്രമിക്കാൻ ശ്രമം നടത്തുകയും ബൈക്ക് തകർക്കുകയും ചെയ്തിരുന്നു. ജഡത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ട്. എടൂർ വെറ്ററിനറി സർജൻ ഡോ. നവാസ് ശരീഫി‍ൻെറ നേതൃത്വത്തിൽ ജഡപരിശോധന നടത്തി കുളക്കരയിൽ സംസ്‌കരിച്ചു.
Show Full Article
TAGS:
Next Story