Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2021 11:58 PM GMT Updated On
date_range 5 Nov 2021 11:58 PM GMTപ്രകടനം നടത്തി
text_fieldsതലശ്ശേരി: ഡീസലിൻെറയും സ്പെയർപാർട്സുകളുടെയും വിലവർധന കാരണം സ്വകാര്യ ബസ് വ്യവസായം വൻസാമ്പത്തിക പ്രയാസം നേരിടുകയാണെന്ന് തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ ബസ്ചാർജ് വർധിപ്പിക്കുക, കോവിഡ് കാലം കഴിയുന്നതുവരെ വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒമ്പത് മുതൽ സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ തലശ്ശേരി മേഖലയിലെ ബസുകളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരത്തിന് മുന്നോടിയായി ബസുടമകൾ തലശ്ശേരിയിൽ . പ്രസിഡന്‍റ് കെ. വേലായുധൻ, വൈസ് പ്രസിഡന്‍റ് എം. രവീന്ദ്രൻ, ജനറൽ സെക്രട്ടറി കെ. ഗംഗാധരൻ, ട്രഷറർ കെ. പ്രേമാനന്ദൻ, ചെയർമാൻ എം. രാഘവൻ, കെ.കെ. ജിനചന്ദ്രൻ, സെക്രട്ടറിമാരായ ടി.പി. പ്രേമാനന്ദൻ, എൻ.പി. വിജയൻ, കെ. ദയാനന്ദൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Next Story