Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 12:07 AM GMT Updated On
date_range 1 Nov 2021 12:07 AM GMTമുഹമ്മദ് റിസാന് കണ്ണീരോടെ വിട
text_fieldsമുഹമ്മദ് റിസാന് കണ്ണീരോടെ വിട ഇരിട്ടി: കൊല്ലം നെടുമൺകാവ് ആറ്റിൽ കുളിക്കാനിറങ്ങവേ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് മരിച്ച കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളജ് അവസാന വർഷ വിദ്യാർഥി തില്ലങ്കേരിയിലെ കെ.പി. മുഹമ്മദ് റിസാന് (21) നാടിൻെറ അന്ത്യാഞ്ജലി. ഞായറാഴ്ച പാരിക്കാപള്ളി മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹ പരിശോധനക്ക് ശേഷം ഒരു മണിയോടെ കൊല്ലം എൻജിനീയറിങ് കോളജിൽ പൊതുദർശനത്തിനുവെച്ചു. തുടർന്ന് രാത്രി പത്തരയോടെ തില്ലങ്കേരിയിലെ വീടായ ബൈത്തുനൂറിൽ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഒരുനോക്ക് കാണിച്ചശേഷം തില്ലങ്കേരി ജുമാമസ്ജിദ് കോമ്പൗണ്ടിൽ പൊതുദർശനത്തിനുവെച്ചു. രാത്രി 11ഓടെ കാവുമ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.നാടിൻെറ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് റിസാന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, കരീം ചേലേരി, അൻസാരി തില്ലങ്കേരി, ഇ.പി. ഷംസുദ്ദീൻ, ടി. കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നജീദ സാദിഖ്, പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീമതി, വൈസ് പ്രസിഡൻറ് അണിയേരി ചന്ദ്രൻ, അബ്ദുൽ റഹ്മാൻ കല്ലായി, പി.കെ. മുഹമ്മദ്, മുഹമ്മദ് സിറാജ്, ഷാജഹാൻ മിസ്ബാഹി, ശാഫി ഹുദവി, ഇബ്രാഹിം മുണ്ടേരി, കെ. സാദിഖ്, ടി.കെ. മുഹമ്മദലി, നസീർ നെല്ലൂർ, പി.കെ. കുട്ട്യാലി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. കൊല്ലം നെടുമൺകാവ് ആറ്റിൽ കുളിക്കാനെത്തിയ കോളജിലെ സഹപാഠികളായ അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ശനിയാഴ്ച വൈകീട്ട് ഷോക്കേറ്റ് മരിച്ചത്. റിസാനെ കൂടാതെ കാസർകോട് ബേക്കലിലെ എം.എസ്. അർജുനും മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് മുഹമ്മദ് റിസാൻ തില്ലങ്കേരിയിലെ വീട്ടിൽനിന്ന് കോളജിലേക്ക് പോയത്.പടം.. ഷോക്കേറ്റുമരിച്ച മുഹമ്മദ് റിസാൻെറ മൃതദേഹം തില്ലങ്കേരി ജുമാമസ്ജിദ് വളപ്പിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
Next Story