Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 12:05 AM GMT Updated On
date_range 1 Nov 2021 12:05 AM GMTപച്ചക്കറിത്തോട്ടങ്ങൾക്ക് മുണ്ടേരിയിൽ ഇന്ന് തുടക്കം
text_fieldsbookmark_border
പച്ചക്കറിത്തോട്ടങ്ങൾക്ക് മുണ്ടേരിയിൽ ഇന്ന് തുടക്കംമുണ്ടേരി: ഗ്രാമപഞ്ചായത്ത് തനതായി ആവിഷ്കരിച്ച സകുടുംബം സംയോജിത കൃഷി പദ്ധതിയിൽ 3,000 പച്ചക്കറിത്തോട്ടങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിക്കുന്നു. വൈകീട്ട് അഞ്ചിന് താറ്റിയോട്ട് അംഗൻവാടിക്ക് സമീപം തയാറാക്കിയ കൃഷിത്തോട്ടത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ 20 വാർഡുകളിലും നവംബർ അഞ്ചിനകം പച്ചക്കറിത്തോട്ടങ്ങൾ രൂപപ്പെടുത്തും. ഇതോടൊപ്പം വാട്സ്ആപ് വഴിയും ഗൂഗ്ൾ മീറ്റ് വഴിയും മുണ്ടേരി ഗ്രാമപഞ്ചായത്ത് ഇ–കൃഷി പരിശീലന പരിപാടി ആരംഭിക്കും. പഞ്ചായത്തിൽ കരനെൽ കൃഷി ചെയ്ത 2,800 വീടുകളിലും 200 അധിക തോട്ടങ്ങളും രൂപപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അനിഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story