Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 12:04 AM GMT Updated On
date_range 1 Nov 2021 12:04 AM GMTതെരുവോര കച്ചവടക്കാർക്കെതിരെ നടപടി; കോർപറേഷനെതിരെ യൂത്ത് ലീഗ്
text_fieldsതെരുവോര കച്ചവടക്കാർക്കെതിരെ നടപടി; കോർപറേഷനെതിരെ യൂത്ത് ലീഗ്കണ്ണൂർ: നഗരത്തിൽ ഫുട്പാത്തിലും മറ്റും നിരവധി വർഷമായി കച്ചവടം നടത്തുന്ന തെരുവോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന കോർപറേഷൻ നടപടിക്കെതിരെ യൂത്ത് ലീഗ് രംഗത്ത്. മുൻകരുതലെടുക്കാതെ ഒഴിപ്പിക്കുന്ന നടപടി നിർത്തിവെക്കണമെന്ന് യൂത്ത് ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയം പ്രായോഗികമായി കൈകാര്യം ചെയ്യാൻ കോർപറേഷന് സാധിക്കണം. കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർ വിവിധയിടങ്ങളിൽ കച്ചവടം നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്. ഇതുപോലും തടസ്സപ്പെടുത്തി വലിയ പിഴ ഈടാക്കി ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം പോലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നും ഇത്തരം നടപടികളിൽ നിന്നും പിന്മാറണമെന്നും യൂത്ത് ലീഗ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Next Story