Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2021 12:03 AM GMT Updated On
date_range 1 Nov 2021 12:03 AM GMTകാഞ്ഞിരത്തിൻകീഴിൽ കടമ്പ കടക്കാൻ കാത്തിരിക്കണം
text_fieldsകാഞ്ഞിരത്തിൻകീഴിൽ കടമ്പ കടക്കാൻ കാത്തിരിക്കണംphoto: chokli road ചൊക്ലി കാഞ്ഞിരത്തിൻകീഴിലെ ഗതാഗതക്കുരുക്ക്ചൊക്ലി: കാഞ്ഞിരത്തിൻകീഴിലൂടെ യാത്ര തുടരണമെങ്കിൽ ഏറെനേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. ഗതാഗതക്കുരുക്കിൽ മണിക്കൂറോളം വാഹനങ്ങൾ നിർത്തിയിടേണ്ടിവരും. മേക്കുന്ന് മേനപ്രം റോഡ് നവീകരണത്തിനായി അടച്ചതുകാരണം വാഹനങ്ങൾ മത്തിപ്പറമ്പ് വഴിയാണ് പോവുന്നത്. ചൊക്ലി ടൗണിൽ റോഡരിക് വീതികൂട്ടി ടാറിങ് നടത്തുന്നതും ഗതാഗത തടസ്സങ്ങൾക്ക് കാരണമാവുന്നതായാണ് പരാതി. വൈകീട്ട് കാഞ്ഞിരത്തിൻകീഴിൽ വാഹനങ്ങൾ വർധിക്കുന്നതുകാരണം മണിക്കൂറോളമാണ് ഇവിടെ വാഹനങ്ങളുടെ നിര. നിരവധി വാഹനങ്ങൾ കടന്നുപോവുന്ന റോഡാണ് നവീകരണത്തിനായി അടച്ചിട്ടത്. കുറ്റ്യാടി, നാദാപുരം തുടങ്ങി കോഴിക്കോട് ജില്ലയിലേക്കും വയനാട്ടിലേക്കും നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി പോകുന്നത്. മേക്കുന്നിനടുത്ത പെട്ടിപ്പാലത്ത് റോഡ് അടച്ചിരിക്കുകയാണ്. ഇതുവഴി ഒരു വാഹനത്തിനും പോവാൻ സാധ്യമല്ല. എന്നാൽ, ഇരുചക്രവാഹന യാത്രികർ മതിയമ്പത്ത് എം.എൽ.പി സ്കൂളിന് മുന്നിലുള്ള ഇടുങ്ങിയ കനാൽ വഴിയിലൂടെ പോവുന്നത് വൻ അപകടമാണ് ഉണ്ടാക്കുകയെന്ന് പ്രദേശവാസികൾ പറയുന്നു. അടിയന്തരമായി മേനപ്രം മേക്കുന്ന് റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.രണ്ട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ നിരവധി വാഹനങ്ങളാണ് കുരുക്കിൽപെടുന്നത്. പൊതുവേ സൗകര്യം കുറഞ്ഞ റോഡുകളാണ് മാഹിയുടെ ഭാഗമായ പള്ളൂരിലും ചൊക്ലിയിലും. റോഡരികിലെ പാർക്കിങ് കൂടിയാകുേമ്പാൾ കുരുക്ക് മുറുകും.
Next Story